പൂവാർ: പൊഴിക്കരയിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലംങ്കോട് മാർത്താണ്ഡൻതുറ ചർച്ചിന് സമീപം ക്രിസ്റ്റ്യൻ - സുനിത ദമ്പതികളുടെ മകൻ മെസ്സി (16) യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ പൊഴിക്കര തീരത്ത് ഒഴുകി നടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്.
തുടർന്ന് കോസ്റ്റൽ പോലീസും കോസ്റ്റ് ഗാർഡും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ച് പൊഴിയൂർ പോലീസിനു കൈമാറി. പോസ്റ്റ്മോർട്ടത്തനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചോടെ പൊഴിക്കരയിൽ കളിച്ചശേഷം കൂട്ടുക്കാരോടൊപ്പം പൊഴിമുഖത്ത് കുളിക്കാനാനിറങ്ങിയതായിരുന്നു. വെള്ളത്തിൽ മുങ്ങി താഴുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന കൂട്ടുക്കാർ നിലവിളിച്ച് നാട്ടുക്കാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അടിയൊഴിക്കൽപ്പെട്ട് മുങ്ങി പോവുകയായിരുന്നു.
പത്താം ക്ലാസിൽ വിജയിച്ച മെസ്സി ഉപരിപഠനത്തിന് അഡ്മിഷൻ കാത്തിരിക്കുകയായിരുന്നു അപകടം. സഹോദങ്ങൾ മെസീന, ഹെലന.